കണ്ണൂര്‍ കോ - ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന് സി.ഇ.ഒ. ഫോറം എക്‌സലന്‍സ് അവാര്‍ഡ്

കണ്ണൂര്‍ കോ - ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന് സി.ഇ.ഒ. ഫോറം എക്‌സലന്‍സ് അവാര്‍ഡ്

കണ്ണൂര്‍ : കണ്ണൂര്‍ കോ - ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന് തുടര്‍ച്ചയായി രണ്ടാം തവണയും സി.ഇ.ഒ. ഫോറം എക്‌സ ലന്‍സ് അവാര്‍ഡ് ലഭിച്ചു. ആലപ്പുഴ റമദ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബാങ്ക് ജനറല്‍ മാനേജര്‍ പി രൂപ, ഡയറക്ടര്‍ സാബിറ കമാല്‍ എന്നിവര്‍ ചേര്‍ന്ന് റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ വി എസ്് പ്രജീഷില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

ബാങ്കിന്റെ പ്രവര്‍ത്തന മികവ്, കാര്യക്ഷമമായ ഭരണനിര്‍വഹണം, മികച്ച മാനേജ്മെന്റ് രീതികള്‍ എന്നിവയ്ക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം ലഭിച്ചത്. തുടര്‍ച്ചയായ നേട്ടം ബാങ്കിന്റെ വിശ്വാസ്യതയും വളര്‍ച്ചയും അടയാളപ്പെടുത്തുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സി.ഇ.ഒ. ഫോറം എക്‌സലന്‍സ് പുരസ്പാരം കണ്ണൂര്‍ കോ - ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ജനറല്‍ മാനേജര്‍ പി രൂപ, ഡയറക്ടര്‍ സാബിറ കമാല്‍ എന്നിവര്‍ ചേര്‍ന്ന് റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ വി എസ്് പ്രജീഷില്‍നിന്ന് ഏറ്റുവാങ്ങുന്നു.